വി. ​പ​ത്താം പീ​യൂ​സി​ന്‍റെ തി​രു​നാ​ൾ ഓ​ഗ​സ്റ്റ് 17,18,19 തീ​യ​തി​ക​ളി​ൽ
Monday, August 6, 2018 9:32 PM IST
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക പീ​യൂ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി. ​പ​ത്താം പീ​യൂ​സി​ന്‍റെ തി​രു​നാ​ൾ ഓ​ഗ​സ്റ്റ് 17, 18, 19 തീ​യ​തി​ക​ളി​ൽ. തി​രു​നാ​ൾ നൊ​വേ​ന​യ്ക്ക് ഓ​ഗ​സ്റ്റ് 10,11,13, 14,16, 17 എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 7.30ന് ​വി. കു​ർ​ബാ​ന, നൊ​വേ​ന. 15നു ​രാ​വി​ലെ 8ന് ​വി. കു​ർ​ബാ​ന, തു​ട​ർ​ന്ന് നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും.

17നു ​വൈ​കു​ന്നേ​രം 7.15ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റം. മു​ഖ്യ​കാ​ർ​മി​ക​ൻ മോ​ണ്‍ സ്റ്റെ​യ്ലി പു​ൽ​പ​റ​യി​ൽ(​വി​കാ​രി ജ​ന​റ​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത) വി. ​കു​ർ​ബാ​ന, നൊ​വേ​ന. മു​ഖ്യ തി​രു​നാ​ൾ ദി​ന​മാ​യ 19ന് ​ആ​ഘോ​ഷ​മാ​യി തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ(​സെ​ക​ട്ട​റി, ആ​ർ​ച്ച് ബി​ഷി​പ്പ് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത) മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ സ​ന്ദേ​ശം റ​വ. ഡോ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ(​വി​കാ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച്, ആ​ർ​കെ പു​രം). തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വാ​ദ്യ​മേ​ള​ങ്ങ​ളോ​ടു​കൂ​ടി​യ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​നോ​ടു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഫാ. ​വ​ർ​ഗീ​സ് ഇ​ത്തി​ത്ത​റ, ഫാ. ​മാ​ത്യു തു​മൂ​ള്ളി​ൽ, ആ​ർ. മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം, ഫാ. ​ജി​ന്‍റോ കോ​ട്ട​ക്കാ​ട്ട്. ആ​ർ. സ​നോ​ജ് എം​എ​സ്ടി, ഫാ. ​ഡേ​വി​സ് ക​ല്യാ​യ​ത്തു​പ​റ​ന്പി​ൽ, ഫാ. ​സു​നി​ൽ പ​ണി​ച്ചേ​ൽ​പ​ള്ളി​ൽ, ഫാ. ​പോ​ൾ​രാ​ജ് കൊ​ടി​യ​ൻ തു​ട​ങ്ങി​യ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്