ന​വ​സു​വി​ശേ​ഷ​വ​ൽക്ക​ര​ണ​രം​ഗ​ത്ത് നാ​ളെ​യു​ടെ ച​രി​ത്ര​മെ​ഴു​തി സെ​ഹി​യോ​നും ഫാ.​സോ​ജി ഓ​ലി​ക്ക​ലും
Monday, August 6, 2018 10:12 PM IST
ബെ​ർ​മിം​ഗ്ഹാം: ദൈ​വ​പ​രി​പാ​ല​ന​യി​ൽ നൂ​റാ​മ​ത് ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നാ​യി ബെ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​ർ ഒ​രു​ങ്ങു​ന്നു. നി​ത്യ​ര​ക്ഷ യേ​ശു​വി​ലെ​ന്ന് നാ​ളെ​ത്തെ ലോ​കം പ്ര​ത്യാ​ശ​യോ​ടെ ഏ​റ്റു​പ​റ​യു​ന്പോ​ൾ അ​തി​ന്‍റെ പി​ന്നി​ലെ ച​രി​ത്ര​മാ​യി റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​യി​ലി​നെ ഉ​പ​ക​ര​ണ​മാ​ക്കി ദൈ​വം ന​ട്ടു​വ​ള​ർ​ത്തി​യ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യി​ലൂ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ന​വ​സു​വി​ശേ​ഷ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന , ദേ​ശ​ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 11 ന് ​നൂ​റി​ന്‍റെ നി​റ​വി​ലേ​ക്കെ​ത്തു​ന്നു.

സ്വ​ർ​ഗാ​രോ​ഹ​ണ തി​രു​നാ​ളി​നെ മു​ൻ​നി​ർ​ത്തി ക​ട​ന്നു​വ​രു​ന്ന ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വ​ൻ​ഷ​നി​ൽ ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​നൊ​പ്പം ദൈ​വ​ക​രു​ണ​യു​ടെ ജീ​വി​ക്കു​ന്ന പ്ര​തി​രൂ​പ​മാ​യി​ക്കൊ​ണ്ട് ത​ന്‍റെ ജീ​വി​ത സാ​ക്ഷ്യ​വു​മാ​യി ഫാ. ​ബെ​ന്നി ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ, പ്ര​ശ​സ്ത ആ​ധ്യാ​ത്മി​ക വ​ച​ന പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ തോ​മ​സ് പോ​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ​ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ​ത​ന്നെ ന​ട​ക്കു​ന്നു. അ​നേ​കം കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രു​മാ​ണ് ഓ​രോ ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലും മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കിം​ഗ്ഡം റ​വ​ലേ​റ്റ​ർ എ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മാ​സി​ക ഓ​രോ​രു​ത്ത​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു

ര​ണ്ടു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ക​ട​ന്നു​വ​രു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും മ​റ്റു ഭാ​ഷ​ക​ളി​ലും കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ 8ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കി​ട്ട് 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വെ​ൻ​ഷ​ൻ സ​മാ​പി​ക്കും. ക​ണ്‍​വ​ൻ​ഷ​നാ​യു​ള്ള പ്രാ​ർ​ഥ​നാ ഒ​രു​ക്ക ശു​ശ്രൂ​ഷ ബെ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്നു. ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന ഫാ.​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും മാ​താ​വി​ന്‍റെ സ്വ​ർ​ഗ്ഗാ​രോ​ഹ​ണ തി​രു​നാ​ളി​ന്‍റെ നി​റ​വി​ൽ 11ന് ​ര​ണ്ടാം ശ​നി​യാ​ഴ്ച ബെ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ് :

ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ങ്ഹാം .( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ഷാ​ജി 07878149670, അ​നീ​ഷ്.07760254700,
ബി​ജു​മോ​ൻ മാ​ത്യു 07515 368239

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്