അ​തി​ർ​ത്തി നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കാ​ൻ ജ​ർ​മ​നി
Tuesday, August 7, 2018 9:19 PM IST
ബ​ർ​ലി​ൻ: ഫ്രാ​ൻ​സു​മാ​യും സ്വി​റ്റ്സ​ർ​ല​ൻ​ഡു​മാ​യു​ള്ള അ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. സ്പെ​യ്നി​ലേ​ക്ക് അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം ശ​ക്ത​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. സ്പെ​യ്നി​ലെ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ ഫ്രാ​ൻ​സും സ്വി​റ്റ്സ​ർ​ല​ൻ​ഡും വ​ഴി ജ​ർ​മ​നി​യി​ലേ​ക്കു ക​ട​ക്കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഇ​റ്റാ​ലി​യ​ൻ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ടു​ക​ൾ അ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് അ​ഭ​യാ​ർ​ഥി​ക​ളെ സ്പെ​യ്നി​ലെ​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. 2016ൽ ​ബാ​ൾ​ക്ക​ൻ റൂ​ട്ട് അ​ട​ച്ച ശേ​ഷം ഇ​തു​വ​രെ ഇ​റ്റ​ലി വ​ഴി​യാ​ണ് കൂ​ടു​ത​ലാ​ളു​ക​ൾ ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് യൂ​റോ​പ്പി​ലെ​ത്തി​യി​രു​ന്ന​ത്.

അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​ത്തി​ന്‍റെ പു​തി​യ ത​രം​ഗം ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് സ്പെ​യ്ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ൽ​കാ​മെ​ന്നും ജ​ർ​മ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ 21,000 ആ​ഫ്രി​ക്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ക​ട​ൽ മാ​ർ​ഗം സ്പെ​യി​നി​ലെ​ത്തി​യി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ