ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ റെ​ക്സ് ബാ​ൻ​ഡി​ന്‍റെ ജോ​യ് ഓ​ഫ് ക​ണ്‍​സെ​ർ​ട്ട് ഓ​ഗ​സ്റ്റ് 24ന്
Wednesday, August 8, 2018 10:59 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലും ലോ​ക കു​ടു​ബ സം​ഗ​മ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ജോ​യ് ഓ​ഫ് ക​ണ്‍​സെ​ർ​ട്ട് ഓ​ഗ​സ്റ്റ് 24 വെ​ള്ളി​യാ​ഴ്ച്ച ന​ട​ത്ത​പ്പെ​ടും. പൊ​ന്തി​ഫി​ക്ക​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള "​ജീ​സ​സ് യൂ​ത്ത്' അ​ൽ​മാ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​ക്സ് ബാ​ൻ​ഡി​നൊ​പ്പ​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 24 വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 6 മു​ത​ൽ രാ​ത്രി 8.30 വ​രെ താ​ല ബാ​സ്ക​റ്റ് ബോ​ൾ അ​രീ​ന​യി​ൽ വ​ച്ചാ​ണ് റെ​ക്സ് ബാ​ൻ​ഡ് ക​ണ്‍​സെ​ർ​ട്. ആ​ധ്യാ​ത്മി​ക ചൈ​ത​ന്യ​വും ത്ര​സി​പ്പി​ക്കു​ന്ന സം​ഗീ​ത​വും ഉ​ൾ​പ്പെ​ടു​ന്ന ബാ​ൻ​ഡി​ൽ ഗാ​യ​ക​രും ന​ർ​ത്ത​ക​രും ഉ​പ​ക​ര​ണ സം​ഗീ​ത​ജ്ഞ​രു​മാ​യി കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന പ​തി​ന​ഞ്ചോ​ളം ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കും.

സ്നേ​ഹ സ​ങ്കീ​ർ​ത്ത​നം പോ​ലെ ഉ​യ​രു​ന്ന പ്രാ​ർ​ഥ​നാ മ​ന്ത്ര​ങ്ങ​ളും സ്തു​തി ഗീ​ത​ങ്ങ​ളും ആ​ത്മാ​വി​നെ സ്പ​ർ​ശി​ക്കു​ന്ന മ​നോ​ഹ​ര വേ​ള​യാ​കും ഡ​ബ്ലി​നി​ലെ റെ​ക്സ് ബാ​ൻ​ഡ് ഷോ. ​ഈ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​ആ​ന്‍റ​ണി ചീ​രം​വേ​ലി​ൽ എം​എ​സ്ടി, ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന പാ​സു​ക​ൾ​ക്കു​മാ​യി ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ വി​വി​ധ മാ​സ് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പെ​ടു​ക.

റി​പ്പോ​ർ​ട്ട്: മ​ജു പെ​യ്ക്ക​ൽ