കേ​ര​ള ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 18ന്
Thursday, August 9, 2018 9:41 PM IST
സി​ഡ്നി: ക​ർ​ക്കി​ട​ക​ത്തി​ന്‍റെ ചേ​ല​ക​ൾ മാ​റ്റി ചി​ങ്ങ​നി​ലാ​വി​ന്‍റെ ക​സ​വു ചേ​ല​യു​മു​ടു​ത്തു ഓ​ണം പ​ടി​ ക​ട​ന്നെ​ത്തു​ന്പോ​ൾ സി​ഡ്നി​യി​ലെ നോ​ർ​ത്ത് വെ​സ്റ്റ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ഫ്ര​ണ്ട്സ് ക്ല​ബും ഓ​ണാഘോഷത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി. ആ​റാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി കൊ​ണ്ടാ​ടു​വാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 18 ശ​നി​യാ​ഴ്ച വൈ​കി​ട്ട് കെ​ല്ലി​വി​ൽ ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ കൊ​ടി​യി​റ​ക്ക​മാ​യ ക​ലാ​സാം​സാ​കാ​രി​ക പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ക്കു​ക. ന്യൂ ​സൗ​ത്ത്വെ​യി​ൽ​സ് മ​ൾ​ട്ടി ക​ൾ​ച്ച​റ​ൽ മി​നി​സ്റ്റ​ർ റേ ​വി​ല്യം​സാ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യാ​ഥി​തി. വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച റാ​ഫി​ൾ ഡ്രോ ​ഈ വ​ർ​ഷ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. എ​ൻ​ട്രി ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സ്റ്റെ​നി 0488878369, ലി​ജോ 0416833400, ജി​നി 0406596186

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് ചാ​ക്കോ