ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​യ​ണി​ന്‍റെ അ​ഭി​ഷോ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ. 28ന്
Thursday, August 9, 2018 10:18 PM IST
ബ്രി​സ്റ്റോ​ൾ: അ​ജ​പാ​ല​ന​ത്തോ​ടൊ​പ്പം സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ത​ന്‍റെ രൂ​പ​ത​യി​ലെ ഓ​രോ ദൈ​വ​ജ​ന​വും പ​രി​ശു​ദ്ധാ​ത്മ​ഭി​ഷേ​ക​ത്തി​ൽ നി​റ​യു​ന്ന​തി​നാ​യി എ​ട്ട് റീ​ജ​ണു​ക​ളി​ലാ​യി​ട്ടാ​ണ് അ​ഭി​ഷോ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ചെ​ൽ​ട്ട​ണ്‍​ഹാം റേ​യ്സ് ഹൗ​സ് സെ​ന്‍റ​റി​ൽ വ​ച്ചു ഒ​ക്ടോ​ബ​ർ 28നു ​ന​ട​ക്കും. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ശ​സ്ത പ​രി​ശു​ദ്ധാ​ത്മ ശു​ശ്രൂ​ഷ​ക​നും സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്ര ഡ​യ​റ​ക്ട​റു​മാ​യ സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല​ച്ച​നാ​ണ് ഈ ​ധ്യാ​നം ന​യി​ക്കു​ന്ന​ത്. ഈ ​ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​മാ​യു​ള്ള ര​ണ്ടാ​മ​ത് പ്രാ​ർ​ഥ​നാ​ദി​നം സെ​പ്റ്റം​ബ​ർ 22ന് ​ഗ്ലോ​സ്റ്റ​റി​ൽ വ​ച്ചു ന​ട​ക്കും. ഈ ​ഒ​രു​ക്ക ശു​ശ്രൂ​ഷ​ക​ൾ​ക്കും ക​ണ്‍​വ​ൻ​ഷ​ൻ വോ​ള​ന്‍റി​യേ​ഴ്സ് ട്രെ​യി​നിം​ഗി​നു​മെ​ല്ലാം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഫാ. ​ടോ​ണി പ​ഴ​യ​ക​ളം സി​എ​സ്ടി ആ​യി​രി​ക്കും.

ഈ ​ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലൂ​ടെ ദൈ​വ​കൃ​പ​യും ആ​ത്മീ​യ ന​വീ​ക​ര​ണ​വും സം​ഭ​വി​ക്കു​ന്ന​തി​ന് ബ്രി​സ്റ്റ​ഓ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ വി​വി​ധ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ങ്ങി കൊ​ണ്ടി​രി​ക്കു​ന്നു. റീ​ജ​ണി​ന്‍റെ വി​വി​ധ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ൽ അ​ഖ​ണ്ട ജ​പ​മാ​ല​ക​ൾ, ക​രു​ണ കൊ​ന്ത​ക​ൾ, ഉ​പ​വാ​സ പ്രാ​ർ​ഥ​ന​ക​ൾ, ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന എ​ന്നി​വ വ​ള​രെ തീ​ക്ഷ​ണ​ത​യോ​ടെ ന​ട​ക്കു​ന്നു. അ​ഭി​ഷേ​ക​ത്തി​ന്‍റെ റീ​ജ​ണി​ലെ ഓ​രോ കു​ടും​ബ​ത്തി​ലും ഈ ​ദേ​ശം മു​ഴു​വ​നി​ലും ആ​ഞ്ഞു വീ​ശി ദൈ​വ​കൃ​പ​യു​ടെ അ​നു​ഗ്ര​ഹ മ​ഴ ചൊ​രി​യു​ന്ന പു​ണ്യ​ദി​ന​മാ​യി ക​ണ്ട് അ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ചു പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഫി​ലി​പ്പ് ക​ണ്ടോ​ത്ത് 07703063836
റോ​യി സെ​ബാ​സ്റ്റ്യ​ൻ 07862701046

റി​പ്പോ​ർ​ട്ട്: ഫി​ലി​പ്പ് ജോ​സ​ഫ്