ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 164ാമ​ത് ജ​യ​ന്തി ആ​ഘോ​ഷം എ​യി​ൽ​സ്ബ​റി​യി​ൽ
Thursday, August 9, 2018 10:19 PM IST
എ​യി​ൽ​സ്ബ​റി: ജാ​തി​യും മ​ത​വു​മി​ല്ലാ​ത്ത മ​നു​ഷ്യ​നെ​ന്ന ജാ​തി​യെ ഉ​ൾ​ക്കൊ​ണ്ട് ജീ​വി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ലോ​കം എ​ത്ര സ​മാ​ധാ​ന​പൂ​ർ​ണ​മാ​കും എ​ന്ന ശാ​ന്തി​മ​ന്ത്രം വി​ളം​ബ​രം ചെ​യ്ത ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്‍റെ 164ാമ​ത് ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 16ന് ​എ​യി​ൽ​സ്ബ​റി​യി​ൽ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ സേ​വ​നം യു​കെ.

ലോ​ക​മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ൽ ജാ​തി​മ​ത​ര​ഹി​ത സ​മൂ​ഹം എ​ന്ന ല​ക്ഷ്യ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ച, മ​നു​ഷ്യ​രെ​ല്ലാം ഒ​രു ജാ​തി എ​ന്ന് വി​ളം​ബ​രം ചെ​യ്ത ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ആ​ശ​യ​ങ്ങ​ളെ പി​ന്തു​ട​ർ​ന്നാ​ണ് സേ​വ​നം യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. നി​ല​വി​ൽ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​മാ​യി മാ​റി​യ ’സേ​വ​നം യു​കെ’ എ​യി​ൽ​സ്ബ​റി​യി​ൽ ബൃ​ഹ​ത്താ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ സ​ന്പൂ​ർ​ണ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ഏ​വ​രു​ടെ​യും പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്ന് സേ​വ​നം യു​കെ ചെ​യ​ർ​മാ​ൻ ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ ചെ​ൽ​ട്ട​ൻ​ഹാ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ദി​നേ​ശ് വെ​ള്ളാ​പ്പി​ള്ളി