വോ​യ്സ് വി​യ​ന്ന​യു​ടെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഓ​ഗ​സ്റ്റ് 15ന്
Friday, August 10, 2018 10:29 PM IST
വി​യ​ന്ന: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തി​യെ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ്് 15ന് ​വി​യ​ന്ന​യി​ൽ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വോ​യ്സ് വി​യ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. വി​യ​ന്ന​യി​ലെ ഭാ​ര​തീ​യ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റു ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 15ന് ​രാ​വി​ലെ 8.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ വി​യ​ന്ന​യി​ലെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത്തെ ജി​ല്ല​യി​ലെ മാ​ർ​ക്കോ​മാ​നെ​ൻ സ്ട്രാ​സെ​യി​ലു​ള്ള ഓ​സ്ട്രി​യ​ൻ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. സോ​ഫ്റ്റ് ബോ​ളി​ൽ സം​ഘ​ട​പ്പി​ക്കു​ന്ന മ​ത്സ​രം ടി10 ​ടി10 വി​ഭാ​ഗ​ത്തി​ലു​ള്ള​താ​യി​രി​ക്കും. മു​തി​ർ​ന്ന​വ​രു​ടെ സൗ​ഹൃ​ദ മ​ത്സ​ര​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഭാ​ര​തീ​യ വി​ഭ​വ​ങ്ങ​ളും മ​ത്സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

വി​ജ​യി​ക്കു​ന്ന ടീ​മി​ന് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. മി​ക​ച്ച ബാ​റ്റ്സ്മാ​ൻ, ബൗ​ള​ർ, മാ​ൻ ഓ​ഫ് ദി ​മാ​ച്ച് വി​ഭാ​ഗ​ത്തി​ലും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നും താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​വ​രെ​യും ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി