വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ സമ്മേളനം ; ഒരുക്കങ്ങൾ പൂർത്തിയായി
Monday, August 13, 2018 11:12 PM IST
റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ

ബർലിൻ: ആഗോള മലയാളി ശാക്തീകരണത്തിന്‍റെ ചാലകശക്തിയായ വേൾഡ് മലയാളി കൗണ്‍സിലിന്‍റെ പതിനൊന്നാമത് ഗ്ളോബൽ കോണ്‍ഫറൻസിന് ജർമനിയുടെ മുൻ തലസ്ഥാനമായ ബോണ്‍ ആതിഥ്യമരുളും

കേരള കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ, വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു, ശശി തരൂർ എംപി, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.കെ.മുനീർ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി പങ്കെുടുക്കുന്ന സമ്മേളനം (Haus Venusberg, Haager Weg 28 – 30, 53127 Bonn - Venusberg) ഓഗസ്റ്റ് 17 മുതൽ 19 വരെയാണ് (വെള്ളി, ശനി, ഞായർ) നടക്കുന്നത്.

ആഗോള തലത്തിൽ 52 രാജ്യങ്ങളിൽ നിന്നായി മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിദിന സമ്മേളനത്തിൽ കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന സെമിനാറുകൾ, ചർച്ചകൾ, കലാസായാഹ്നങ്ങൾ എന്നിവ അരങ്ങേറും. സമ്മേളനത്തിലേയ്ക്ക് യൂറോപ്പിലെ പ്രത്യേകിച്ച് ജർമനിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടക കമ്മറ്റി സ്വാഗതം ചെയ്തു.

ജർമൻ പ്രൊവിൻസിന്‍റെ ആതിഥേയത്വത്തിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിന് ജോസ് കുന്പിളുവേലിൽ (ചെയർമാൻ), ജോളി എം. പടയാട്ടിൽ (പ്രസിഡന്‍റ്), മേഴ്സി തടത്തിൽ(ജനറൽ സെക്രട്ടറി), ഗ്രിഗറി മേടയിൽ (പ്രസിഡന്‍റ്, യൂറോപ്പ് റീജൺ) എന്നിവരാണ്
നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: ഗ്രിഗറി മേടയിൽ (ജനറൽ കണ്‍വീനർ) 0049 160 4449075, ജോളി എം.
പടയാട്ടിൽ (ജനറൽ കോ കണ്‍വീനർ) 0049 1575 3181523, ജോണ്‍ കൊച്ചുകണ്ടത്തിൽ (ജനറൽ കോ കണ്‍വീനർ) 0049 163 7339681.