ബ്രിട്ടീഷ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു സ​മീ​പം കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി; യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, August 14, 2018 7:50 PM IST
ല​ണ്ട​ന്‍: ബ്രിട്ടീഷ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു സ​മീ​പം കാ​ർ ഇ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ഇ​രു​പ​തു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേറ്റു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ട്രാ​ഫി​ക് സിം​ഗ്ന​ലി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും സി​ഗ്ന​ൽ മാ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ അമിത വേഗതയിലെത്തിയ കാ​ർ ട്രാഫിക് സിഗ്നൽ തെറ്റിച്ച് പാർലമെന്‍റ് മന്ദിരത്തിന്‍റെ ബാരിക്കേഡിൽ ഇടിച്ചു നിൽക്കുകയായിരുന്നു. യുവാവായ ഡ്രൈവറെ ഉടൻ തന്നെ പോലീസ് അറസ്റ്റു ചെയ്തു.

ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത പോ​ലീ​സ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബ്രി​ട്ട​ണി​ല്‍ അ​തീവ ​ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച ട്ര​ക്ക് ഓ​ടി​ച്ചു ക​യ​റ്റി നൂ​റോ​ളം പേ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​ക്കി​യ പ​ദ്ധ​തി പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

2017 മാ​ര്‍​ച്ചി​ല്‍ ഖാ​ലി​ദ് മു​ഹ​മ്മ​ദ് എ​ന്ന 52 കാ​ര​ന്‍ വെ​സ്റ്റ്മി​ന്‍​സ്റ്റ​ര്‍ പാ​ല​ത്തി​നു സ​മീ​പം നാ​ലു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.