ജിഎംഎഫ് സംഗമത്തിൽ വിമൻസ് ഫോറം ശ്രദ്ധേയമായി
Tuesday, August 14, 2018 10:08 PM IST
കൊളോണ്‍: ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ(ജിഎംഎഫ്) പ്രവാസി സംഗമത്തിന്‍റെ രണ്ടാം ദിവസം രാവിലെ 10 മുതൽ സെമിനാറും തുടർന്ന് ചർച്ചകളും നടന്നു. വൈകുന്നേരം നടന്ന കലാസായാഹ്നത്തിൽ വിമൻസ് ഫോറത്തിന്‍റെ പ്രാതിനിധ്യം ശ്രദ്ധേയമായി. ജിഎംഎഫ് വനിതാ ഫോറം സാരഥികളായ ജെമ്മ ഗോപുരത്തിങ്കൽ, എൽസി വേലൂക്കാരൻ, മറിയാമ്മ ചന്ദ്രത്തിൽ, ലില്ലി ചക്യാത്ത്, ഡോ. ലൂസി ജൂലപ്പൻ എന്നിവർ ചേർന്ന് കലാസായാഹ്നം ഉദ്ഘാടനം ചെയ്തു.

വില്യം പത്രോസ് പ്രാർഥനാ ഗാനം ആലപിച്ചു. നോവ സാക്സോഫോണിൽ അവതരിപ്പിച്ച ഗാനം മികവു പുലർത്തി. ഡേവീസ് വടക്കുംചേരി, സാജു മുളവേലിപുറത്ത്, മാത്യു പാറ്റാനി എന്നിവരുടെ ഗാനാലാപനം, പ്രഫ.ഡോ.രാജപ്പൻ നായർ, ഫ്രാൻസിസ് പാഴൂർ എന്നിവരുടെ ആശംസാ പ്രസംഗം, ബേബി കലയങ്കേരിയുടെ കവിതാലാപനം, ബാബു ഹാംബുർഗ്, മാത്യു ജോസഫ്,ഡോ. രാജപ്പൻനായർ എന്നിവരുടെ ഹാസ്യാവിഷ്ക്കാരം തുടങ്ങിയ പരിപാടി രണ്ടാം ദിവസത്തെ കെഴുപ്പുള്ളതാക്കി.സിറിയക് ചെറുകാടിന്‍റെ ഗാനമേളയോടെ പരിപാടികൾ സമാപിച്ചു.ലിസി ചെറുകാട്(വിയന്ന) സ്വാഗതവും എൽസി വേലൂക്കാരൻ നന്ദിയും പറഞ്ഞു. മേരി ക്രീഗർ, ജോയ് വെള്ളാരംകാലായിൽ എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ