യൂറോപ്യൻ മലയാളികൾ കേരളത്തിനു കൈത്താങ്ങാവണം: ഒഐസിസി
Thursday, August 16, 2018 10:11 PM IST
ബർലിൻ: പ്രളയക്കെടുതിയിലും ജീവഹാനിയിലും ഭയാശങ്കകളിൽ കഴിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒരു കൈത്താങ്ങാകാൻ യൂറോപ്പിൽ താമസിക്കുന്ന ഓരോ കേരളീയനും മുന്നിട്ടിറങ്ങണമെന്ന് ഒഐസിസി അഭ്യർഥിച്ചു.

ഓണത്തിന്‍റെ ഗതകാല സ്മരണകളുടെ ആവേശത്തിൽ തിരുവോണം ആഘോഷിക്കാൻ ഒരുങ്ങുന്ന ഓരോ പ്രവാസി മലയാളികളും ആഘോഷത്തിന്‍റെ ചെലവു ചുരുക്കി അതിലൊരു ഭാഗം നീക്കിവച്ച് കേരളത്തിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നൽകുന്നത് ഈയവസരത്തിൽ ഏറ്റവും ഉചിതമായിരിക്കും.

മഴക്കെടുതിയിൽ ദുരിതപർവത്തിന്‍റെ ഭീകരതയിൽ ഉഴലുന്നവർക്കായി കേരള സർക്കാരിനൊപ്പം ഒരേ മനസോടെ സാന്പത്തികമായി സഹായം നൽകുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ സാന്പത്തിക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യക്തിപരമായും സംഘടനാപരമായും ഉദാരമായി സംഭാവന ചെയ്തു സർക്കാരിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരണമെന്ന് ഒഐസിസി യൂറോപ്പ് കോഓർഡിനേറ്ററും ലോക കേരള സഭാംഗവുമായ ജിൻസണ്‍ ഫ്രാൻസ് കല്ലുമാടിക്കൽ ആഹ്വാനം ചെയ്തു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ