വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് 17 ന് തിരി തെളിയും
Friday, August 17, 2018 12:04 AM IST
ബോൺ.ആഗോള മലയാളി ശാക്തീകരണത്തിന്‍റെ ചാലക ശക്തിയായ വേൾഡ് മലയാളി കൗൺസിലിന്‍റെ പതിനൊന്നാമത് ഗ്ലോബൽ കോൺഫറൻസിന് ഓഗസ്റ്റ് 17 ന്‌ (വെള്ളി) ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിൽ തിരി തെളിയും.

വൈകുന്നേരം ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള വനം മന്ത്രി കെ. രാജു, ശശി തരൂർ എംപി, ഇ.ടി.മുഹമ്മദ് ബഷീർ എംപി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.ആഗോള തലത്തിൽ 52 രാജ്യങ്ങളിൽ നിന്നായി 200 ല്‌ പരം പ്രതിനിധികൾ മൂന്നു ദിന സമ്മേളനത്തിൽ പങ്കെടുക്കും. ചർച്ചകൾ, സെമിനാറുകൾ, കലാ സായാഹ്നങ്ങൾ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

ജർമൻ പ്രൊവിൻസ് ആതിഥേയത്വം നൽകുന്ന സമ്മേളനത്തിന് ജോസ് കുന്പിളുവേലിൽ (ചെയർമാൻ), ജോളി എം. പടയാറ്റിൽ( പ്രസിഡന്‍റ്), മേഴ്സി തടത്തിൽ (ജനറൽ സെക്രട്ടറി), ഗ്രിഗറി മേടയിൽ(യൂറോപ്പ് റീജൺ പ്രസിഡന്‍റ് ) എന്നിവരാണ് നേതൃത്വം നൽകുന്നത്. ഡോ.പി. എ. ഇബ്രാഹിം ഹാജി(ചെയർമാൻ), മാത്യു ജേക്കബ്(പ്രസിഡൻറ്), ലിജു മാത്യു (സെക്രട്ടറി),തോമസ്‌ അറമ്പൻ കുടി ( ട്രഷറർ) എന്നിവരാണ് ഗ്ലോബൽ ഭാരവാഹികൾ.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗൺസിൽ രൂപീകരിച്ചിട്ട് 23 വർഷം ആയി.