ഗാൾവേ ഇന്ത്യൻ കൾച്ചറൽ കമ്മിറ്റി ഓണാഘോഷം ഉപേക്ഷിച്ചു
Friday, August 17, 2018 6:42 PM IST
ഡബ്ലിൻ : പ്രളയക്കെടുതിയിൽ നരകിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഗാൾവേ ഇന്ത്യൻ കൾച്ചറൽ കമ്മിറ്റി ഓണാഘോഷം ഉപേക്ഷിച്ചു.

നമ്മുടെ സഹോദരങ്ങൾ കരയുമ്പോൾ, നരകയാതനകൾ അനുഭവിക്കുമ്പോൾ നമ്മുക്കെങ്ങനെ ആഘോഷിക്കാൻ പറ്റും. ആയതിനാൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ച് തത്തുല്യമായ ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ ഉദ്യമത്തിൽ ജിഐസിസി യുമായി കൈകോർക്കാൻ ഡബ്ലിനിലുള്ള എല്ലാ പ്രവാസികളോടും അഭ്യർഥിക്കുന്നു.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ