വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യ​ൻ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും
Sunday, August 19, 2018 7:54 PM IST
വി​യ​ന്ന: വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​ക​രം ജീ​വ​കാ​രു​ണ്യ സം​ഗ​മം ന​ട​ത്തും. ഇ​തി​ലൂ​ടെ സം​ഭാ​വ​ന​യാ​യി കി​ട്ടു​ന്ന പ​ണം ദു​രി​ത മേ​ഖ​ല​യി​ലേ​ക്ക് ന​ൽ​കി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. ഓ​ഗ​സ്റ്റ് 25ന് ​വൈ​കു​ന്നേ​രം വി​യ​ന്ന​യി​ലെ ലീ​സി​ന്ഗേ​ർ പ്ലാ​റ്റ്സി​ൽ ജീ​വ​കാ​രു​ണ്യ സം​ഗ​മം ന​ട​ക്കും. ജീ​വ​കാ​രു​ണ്യ സം​രം​ഭ​ത്തി​ന് നി​ര​വ​ധി ക​ലാ​കാ​ര·ാ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ പി​ടി​ച്ചു​കു​ലു​ക്കി​യ മ​ഹാ പ്ര​ള​യം കേ​ര​ള​ത്തെ മു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ജീ​വ​കാ​രു​ണ്യ സം​ഗ​മം ന​ട​ത്തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​നും അ​തി​ലു​പ​രി ന​മ്മു​ടെ ഉ​റ്റ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

ഈ ​മ​ഹാ ദു​ര​ന്ത​ത്തെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ന്ന ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​നും അ​തി​ലേ​റെ ഒ​രി​റ്റ് ജീ​വ​ജ​ലം ന​ൽ​കു​ന്ന​തി​നും ന​മ്മു​ടെ ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​യ്ക്ക​ട്ടെ.

ന​മ്മു​ടെ ഉ​റ്റ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​വാ​ൻ ന​ട​ത്തു​ന്ന വി​എം​എ​യു​ടെ എ​ളി​യ സം​രം​ഭ​മാ​യി ക​ണ്ട് ലീ​സി​ന്ഗേ​ർ പ്ലാ​റ്റ്സി​ൽ ന​ട​ക്കു​ന്ന ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ക​ഴി​യു​ന്ന സ​ഹാ​യം ന​ൽ​കു​വാ​ൻ എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളോ​ടും വി​എം​എ​യ്ക്ക് വേ​ണ്ടി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 25 ന് ​വൈ​കു​ന്നേ​രം വി​യ​ന്ന​യി​ലെ ലീ​സി​ന്ഗേ​ർ പ്ലാ​റ്റ്സി​ൽ ന​ട​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ആ​ർ​ട്സ് ക്ല്ബ് ​സെ​ക്ര​ട്ട​റി ഷാ​ജ​ൻ ഇ​ല്ലി​മൂ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കു​റു​ന്തോ​ട്ടി​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​ർ​ജ് ഞോ​ണ്ടി​മാ​ക്കി​ലും അ​ഭ്യ​ർ​ഥി​ച്ചു.


റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ