കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങേ​കാ​ൻ ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ
Sunday, August 19, 2018 8:43 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ്, ക​ൻ​റോ​ണ്‍​മെ​ൻ​റ് സോ​ണു​ക​ൾ ക​മ്മ​ന​ഹ​ള്ളി എ​ക്കോ സെ​ൻ​റ​റു​മാ​യി ചേ​ർ​ന്ന് സ്വ​രൂ​പി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ആ​ദ്യ ട്ര​ക്ക് പു​റ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ദ്യ ട്ര​ക്കി​ൽ നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തു​ക. അ​രി, കു​ടി​വെ​ള്ളം, ബെ​ഡ്ഷീ​റ്റ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, സാ​നി​റ്റ​റി പാ​ഡ്, പാ​ത്ര​ങ്ങ​ൾ, പാ​യ​ക​ൾ, പേ​സ്റ്റ്, ബ്ര​ഷ്, മെ​ഡി​സി​ൻ തു​ട​ങ്ങി​യ​വ​യാ​ണ് ആ​ദ്യ ട്ര​ക്കി​ൽ സ​മാ​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം കേ​ര​ള​ത്തി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സം​ഘ​ട​ന​യു​ടെ ട്ര​ക്കു​ക​ൾ അ​യ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ജെ. ബൈ​ജു, ഷാ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ സ​മാ​ഹ​ര​ണ​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ അ​ഞ്ചു വ​രെ ക​മ്മ​ന​ഹ​ള്ളി ഓ​യി​ൽ മി​ൽ റോ​ഡി​ലു​ള്ള സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 9448172775

കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു നോ​ർ​ത്ത്വെ​സ്റ്റി​ന്‍റെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ത്തി​ൻ​റെ ഭാ​ഗ​മാ​യി, മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ജ​ന​ത​യ്ക്ക് സ​ഹാ​യം ന​ല്കി. ആ​ദ്യ​ഘ​ട്ട​മാ​യി എ​ട്ടു ട​ണ്‍ അ​രി​യും ര​ണ്ടു ട​ണ്‍ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ക​യ​റ്റി​യ വ​ണ്ടി വ​യ​നാ​ട്ടി​ലേ​ക്ക് ഇ​ന്ന​ലെ പു​റ​പ്പെ​ട്ടു. സ​മാ​ജം പ്ര​സി​ഡ​ൻ​റ് ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് മാ​ത്തു​ക്കു​ട്ടി ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ സു​ഗ​ത​കു​മാ​ര​ൻ നാ​യ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ബാ​ല​ച​ന്ദ്ര​ൻ, ആ​ർ. മു​ര​ളീ​ധ​ർ, ഹ​രി​കൃ​ഷ്ണ​ൻ, രാ​മ​ച​ന്ദ്ര​ൻ, ജോ​സ​ഫ്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ രാ​ജേ​ഷ് കൃ​ഷ്ണ​ൻ, ര​ഘു​നാ​ഥ​ൻ പി​ള്ള, വി​ശ്വ​നാ​ഥ​ൻ പി​ള്ള എ​ന്നി​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വേ​ണ്ട സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


കേ​ര​ള​സ​മാ​ജം മാ​ഗ​ഡി റോ​ഡ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഒ​രു ട്ര​ക്ക് നി​റ​യെ അ​രി, മ​റ്റു ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, പു​ത​പ്പു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. വ​യ​നാ​ട് ജി​ല്ല​യി​ൽ പ​ന​മ​ര​ത്തു​ള്ള 300 പേ​ർ​ക്കാ​ണ് സ​ഹാ​യം എ​ത്തി​ച്ച​ത്. കേ​ര​ള​സ​മാ​ജം മാ​ഗ​ഡി റോ​ഡ് സോ​ണ്‍ ചെ​യ​ർ​മാ​ൻ ഒ.​എ. റ​ഹിം, ക​ണ്‍​വീ​ന​ർ ഷ​റ​ഫ് ജ​ലാ​ൽ, ടി.​എ​ൻ. പ്ര​സാ​ദ്, സ​ജി തോ​മ​സ്, ശി​വ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള​സ​മാ​ജ​ത്തി​ൻ​റെ ര​ണ്ടാ​മ​ത്തെ വാ​ഹ​നം പീ​നി​യ സോ​ണി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പു​റ​പ്പെ​ടു​മെ​ന്ന് കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.