ഓ​ണം ഉ​പേ​ക്ഷി​ച്ച് ദു​രി​താ​ശ്വാ​സ​നി​ധി സ​മാ​ഹ​ര​ണ​വു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ
Tuesday, August 21, 2018 12:21 AM IST
സി​ഡ്നി: ജ​ൻ​മ​നാ​ടി​ന്‍റെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു. സി​ഡ്നി, മെ​ൽ​ബ​ണ്‍, കാ​ൻ​ബ​റ, പെ​ർ​ത്ത് എ​ന്നീ പ​ട്ട​ണ​ങ്ങ​ളി​ലെ മി​ക്ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ക്ക​പ്പെ​ട്ട ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

മാ​സ​ങ്ങ​ളോ​ളം നീ​ണ്ട ത​യാ​റെ​ടു​പ്പു​ക​ളും ക​ലാ പ​രി​പാ​ടി​ക​ളു​ടെ റി​ഹേ​ഴ്സ​ലു​ക​ളും മ​റ്റു സാ​ന്പ​ത്തി​ക ന​ഷ്ട​ങ്ങ​ളും വ​ക​വ​യ്ക്കാ​തെ​യാ​ണ് മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​പേ​ക്ഷി​ച്ച​ത്. കാ​ൻ​ബ​റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ , സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ , പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ , ന​ൻ​മ ക​ഐ​ഫ്സി സി​ഡ്നി എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്.

എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ത​ങ്ങ​ൾ ശേ​ഖ​രി​ച്ച പ​ണം ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. സി​ഡ്നി കേ​ന്ദ്രീ​ക​രി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ രാ​ഷ്ടീ​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​രേ​യും മ​റ്റു ഭാ​ഷാ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള സോ​ളി​ഡാ​രി​റ്റി യോ​ഗ​ങ്ങ​ളും ന​ട​ക്കും. സി​ഡ്നി​യി​ലെ മ​ല​യാ​ളി ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ഓ​സി​ന്‍റെ കെ​യ​റി​ന്‍റെ ആ​ഭി മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 25നു ​വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള ചാ​രി​റ്റി ഡ്രൈ​വ് യോ​ഗ​ങ്ങ​ളും ന​ട​ക്കും.

റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്‌