പ്ര​ള​യം: കേ​ര​ള​ജ​ന​ത​യ്ക്ക് കൈ​താ​ങ്ങാ​യി ജി​എം​എ
Wednesday, August 22, 2018 1:06 AM IST
ല​ണ്ട​ൻ: യു​കെ​യി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ ഗ്ലൗ​സി​സ്റ്റ​ർ​ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​ത്തി​ന്‍റെ ദു​രി​ത അ​വ​സ്ഥ​ക്കു ഒ​രു കൈ ​താ​ങ്ങാ​കു​ന്നു. ജി​എം​എ​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യ ഓ​ണം 2018 ഒ​ഴി​വാ​ക്കി കൊ​ണ്ട് അ​തി​നു വേ​ണ്ടി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന സ​മ​യ​വും സ​ന്പാ​ദ്യ​വും കേ​ര​ളം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു.

25,000 പൗ​ണ്ട് സ​മാ​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ജാ​തി​മ​ത ഭേ​ത​മ​ന്യേ ജി​എം​എ​യി​ലെ ഓ​രോ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രേ മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​ഒ​രു നേ​ട്ട​ത്തി​നാ​യി മ​ല​യാ​ളി​ക​ളോ​ട് കൂ​ടെ ഇ​ത​ര സം​സ്ഥാ​ന ജ​ന​ത​യും മാ​ത്ര​മ​ല്ല ബ്രി​ട്ടീ​ഷ് ജ​ന​ത​യും കൈ ​കോ​ർ​ത്തി​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി തു​ട​ക്ക​ത്തി​ൽ ത​ന്നെ 10,000 പൗ​ണ്ടി​ന് മു​ക​ളി​ൽ സ​മാ​ഹ​രി​ക്കു​ക മാ​ത്ര​മ​ല്ല ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​നു ഇ​പ്പോ​ൾ ആ​വ​ശ്യ​മാ​യ പു​ത​പ്പു​ക​ളും സാ​നി​റ്റ​റി നാ​പ്കി​ന്സ് നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്തു. അ​തി​നോ​ടൊ​പ്പം ത​ന്നെ UUKMA ( Union of UK Malayalee Association ) ന​ട​ത്തു​ന്ന കേ​ര​ളം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ജി​എം​എ പ​ങ്കു​ചേ​രു​ന്നു. ഇ​തി​നെ​ല്ലാം നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നും അ​തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ജി​എം​എ​യു​ടെ യു​വ ത​ല​മു​റ മു​ൻ​നി​ര​യി​ൽ ത​ന്നെ​യു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ യൂ​ത്ത് ഫ​ണ്ട് റൈ​സിം​ഗി​ൽ അ​വ​ർ സ്വ​രൂ​പി​ച്ച​ത് 2087 പൗ​ണ്ട്സാ​ണ്.

പ​ല​ർ​ക്കും നേ​രി​ട്ട് സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​വ​രു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ജി​എം​എ ഒ​രു ഫേ​സ്ബു​ക് ഡോ​നെ​ഷ​ൻ പേ​ജ് ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ഈ ​പു​ണ്യ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​കാ​ൻ നി​ങ്ങ​ൾ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

https://www.facebook.com/donate/287489885386623/

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​സ​ഫ്