കലാമണ്ഡലം ടാന്‍സാനിയക്ക് പുതിയ ഭാരവാഹികള്‍
Monday, May 20, 2013 8:13 AM IST
ദൊഡോമ: ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ മലയാളികളുടെ കൂട്ടായ്മയായ കലാമണ്ഡലം ടാന്‍സാനിയ 2013 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജെസി ജേക്കബ് (ചെയര്‍പേഴ്സണ്‍), ബി. ബാലകൃഷണന്‍ (വൈസ് ചെയര്‍മാന്‍), വിജയശേഖര്‍ (സെക്രട്ടറി), ജെബി (ജോയിന്റ് സെക്രട്ടറി) ഗിരീഷ് കുമാര്‍ (ട്രഷര്‍), എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അജു അലക്സാണ്ടര്‍ ജേക്കബ് ജോസഫ്, രാജേഷ് കൃഷ്ണന്‍, ഷിജു തങ്കച്ചന്‍, സോജന്‍ ജോസഫ്, വിനയന്‍ ബെനഡിക്ട് എന്നിവരെയും തെരഞ്ഞെടുത്തു. സി.ജി മുരളീധരനെ ഓഡിറ്ററായും തെരഞ്ഞെടുത്തിട്ടുണ്ട്.