സിംബാബ്വെയില്‍ പുതിയ ഭരണഘടന പ്രാബല്യത്തില്‍
Thursday, May 23, 2013 11:26 AM IST
ഹരാരെ: സിംബാബ്വെയില്‍ ജനഹിതപരിശോധയില്‍ അംഗീകരിക്കപ്പെട്ട പുതിയ ഭരണഘടനയില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ഒപ്പുവച്ചു. ഇതോടെ വര്‍ഷാവസാനം പുതിയ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭരണഘടനയ്ക്ക് മാര്‍ച്ചില്‍ നടന്ന ഹിതപരിശോധയില്‍ വ്യാപക പിന്തുണ ലഭിച്ചു.

ഒരാള്‍ക്കു രണ്ടുവട്ടമേ പ്രസിഡന്റ് പദവി വഹിക്കാനാകൂവെന്ന വ്യവസ്ഥ ഭരണഘടനയിലുള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ വ്യവസ്ഥയ്ക്ക് മുന്‍കാല പ്രാബല്യമില്ല. അതിനാല്‍ 33 വര്‍ഷമായി പ്രസിഡന്റായിരിക്കുന്ന മുഗാബെയ്ക്ക് പത്തു വര്‍ഷംകൂടി അധികാരം നിലനിര്‍ത്താനാകും.