റുവാന്‍ഡ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Tuesday, September 17, 2013 8:10 AM IST
കിംഗലി: റുവാന്‍ഡ മലയാളി അസോസയേഷന്‍ ഓണം 2013 ആഘോഷിച്ചു. സെപ്റ്റംബര്‍ 15ന് (ഞായര്‍) നടന്ന ആഘോഷങ്ങളില്‍ ചെറുപ്പക്കാരായ അസോസിയേഷന്‍ അംഗങ്ങള്‍ ഓണത്തിന്റെ തനിമ പരസ്പരം പങ്കുവച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന കലാപരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒരുക്കിയ ഓണസദ്യയും നടന്നു. ആഘോഷങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മാത്യു