ദക്ഷിണാഫ്രിക്കയില്‍ ഓണമാഘോഷിച്ചു
Tuesday, September 24, 2013 7:18 AM IST
നെല്‍സ്പ്രിറ്റ്: മലയാളി അസോസിയേഷന്‍ ഓഫ് എംപുമലാഗയുടെ അഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21 ന് (ശനി) ഓണാഘോഷം നടത്തി.

വാഴയിലയില്‍ വിളമ്പിയ ഓണസദ്യ ഗൃഹാതുരത്വമുണര്‍ത്തി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റു.

കേരള തനിമയില്‍ നടത്തിയ ഓണാഘോഷം, പങ്കെടുത്തവര്‍ക്കെല്ലാം ഒരു നവ്യാനുഭവമായിരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഗോപകുമാര്‍