കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ ഓണാഘോഷം ഒക്ടോബര്‍ 27ന്
Thursday, October 24, 2013 9:06 AM IST
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ (കെഎകെ) ഓണാഘോഷമായ ഓണം കള്‍ച്ചറല്‍ പ്രോഗ്രാം 2013 ഒക്ടോബര്‍ 27ന് (ഞായര്‍) നടക്കും. രാവിലെ 10ന് നെയ്റോബിയിലെ ജമിശ ആൃീവേലൃവീീറ ഒമഹഹ ജമൃസ ഘമിറ (ചലഃ ീ ഉശമാീിറ ജഹമ്വമ) ഹാളിലാണ് ആഘോഷ പരിപാടികള്‍.

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാ, കായിക പരിപാടികള്‍, ഓണസദ്യ, മാരത്തോണ്‍ എന്നിവ നടക്കും. പരമ്പരാഗത രീതിയിലുള്ള ഓണസദ്യയില്‍ എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ഫുഡ് കണ്‍വീനര്‍ സുജിത്ത് പിള്ളയുമായി ബന്ധപ്പെടേണ്ടതാണ്.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് കള്‍ച്ചറല്‍ സെക്രട്ടറി തനു മൂര്‍ത്തി, വൈസ് ചെയര്‍പേഴ്സണ്‍ മിനി പ്രദീപ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂരജ് ഗോപിനാഥന്‍ (ചെയര്‍മാന്‍) 0722-525312, മിനി പ്രദീപ് (വൈസ് ചെയര്‍പേഴ്സണ്‍) 0750 959898, പി.ബി ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി) 0735 207000, രഞ്ജിത്ത് മാണി (ട്രഷറര്‍) 0737 175140, കാസി ജയപ്രകാശ് (ജോ. സെക്രട്ടറി) 0732 452838, തനു മൂര്‍ത്തി (കള്‍ച്ചറല്‍ സെക്രട്ടറി) 0734 779824, ഷിജാസ് അഹമ്മദ് (സ്പോര്‍ട്സ് സെക്രട്ടറി) 0733 314801, കെ.ആര്‍ അഭിലാഷ് (ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി) 0737 510282.

റിപ്പോര്‍ട്ട്: റാഫി പോള്‍