ഡോ. പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപോലീത്ത എത്യോപ്യയിലേക്ക്
Thursday, January 16, 2014 9:40 AM IST
അടിസബാബ: ജനുവരി 16 മുതല്‍ 24 വരെ അടിസബാബയില്‍ നടക്കുന്ന ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമദാബാദ് ഭദ്രാസനാധിപാന്‍ ഡോ. പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത എത്യോപ്യയിലേക്ക് യാത്ര തിരിച്ചു.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രധിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കും. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തിയളോജിക്കല്‍ സെമിനാരിയില്‍ ലക്ചര്‍ ക്ളാസുകള്‍ക്കും നേതൃത്വം നല്‍കും. 19 നു നടക്കുന്ന എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ദനഹ ശുശ്രൂഷകളിലും മെത്രാപൊലീത്ത പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം