'സ്വാതിതിരുനാള്‍ ഡേ' മെയ് മൂന്നിന്
Thursday, April 17, 2014 3:52 AM IST
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്' (ഓം) മെയ് മൂന്നിന് സംഗീത സ്നേഹികള്‍ക്കായി ഇരുപത്തിമൂന്നാമത് സ്വാതിതിരുനാള്‍ ഡേ ആഘോഷിക്കുന്നു. സൌത്ത് ഇന്ത്യന്‍ മ്യൂസിക് അക്കാദമിയുടെയും ,സ്വാതി തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്സ് ആന്‍ഡ് മ്യൂസിക്കിന്റേയും സംയുക്ത സഹകരണത്തോടെ ലോസ് ആഞ്ചലസിനടുത്ത ലൈക് വുഡ്ഡിലെ ഹൂവെര്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് (ഒീീ്ലൃ ങശററഹല ടരവീീഹ അൌറശീൃശൌാ, 3501 ഇീൌിൃ്യ ഇഹൌയ ഉൃശ്ല, ഘമസലീീംറ, ഇഅ 90712.) രാവിലെ എട്ടു മുതല്‍ രാത്രി പത്തുവരെയാണ് ആഘോഷങ്ങള്‍.

സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങളുടെ ആലാപനത്തോടെ തുടങ്ങുന്ന പരിപാടിയില്‍ നിരവധി പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കും. വാണി രാമമൂര്‍ത്തിയുടെ കര്‍ണാടക സംഗീതം, അരുണ്‍ രാമമൂര്‍ത്തിയുടെ വയലിന്‍, വിഗ്നേഷ് വെങ്കിട്ടരാമന്റെ മൃദംഗം എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടും .

ഏഴാമത് രാജാരവിവര്‍മ ചിത്രകല മത്സരത്തില്‍ വിജയികളായ കലാകാരന്മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും. പരിപാടിയിലേക്കുള്ള പ്രവേശനവും പാര്‍ക്കിംഗും സൌജന്യ മായിരിക്കുമെന്നും എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ബാബുരാജ്, വിനോദ് ബാഹുലേയന്‍, ബാലന്‍ പണിക്കര്‍, രമ നായര്‍, രവി വെള്ളത്തിരി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്ര. ആര്‍.ജയകൃഷ്ണന്‍ (9498563225), ആതിര സുരേഷ് (5629163521) അല്ലെങ്കില്‍ ംംം.ീവാരമഹശളീൃിശമ.ീൃഴ സന്ദര്‍ശിക്കുക.