യുക്മാ സ്റാര്‍ സിംഗര്‍; കെ.എസ് ചിത്ര ജഡ്ജ് ചെയ്യുന്നു
Saturday, April 19, 2014 4:35 AM IST
ലണ്ടന്‍: യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി സ്പോണ്‍സര്‍ ചെയ്യുന്ന യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിലെ ഗായകരെ കാത്തിരിക്കുന്നത് ആര്‍ക്കും അസൂയപ്പെടാവുന്ന ഒരു വലിയ നേട്ടമാണ്. മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയുടെ മുന്‍പില്‍ പാടുകയും തങ്ങളുടെ പാട്ടുകള്‍ക്ക് ആധികാരികമായി ചിത്ര തന്നെ വിധിനിര്‍ണയം നടത്തുകയും ചെയ്യുക എന്നത് യുകെയിലെ ഒരു മലയാളിയും സ്വപ്നത്തില്‍ പോലും കണ്ടുകാണുകയില്ല. എന്നാല്‍ ആ കാണാത്ത സ്വപ്നം ഇതാ പൂവണിയുകയായി. യുക്മാ സ്റാര്‍ സിംഗര്‍ സീസന്‍ വണ്ണിന്റെ ഫൈനലില്‍ എത്തുന്ന അഞ്ച് ഗായകര്‍ക്ക് അതിനുള്ള അവസരം ലഭിക്കുകയാണ്.

ജൂണ്‍ എട്ടിന് ലസ്ററിലെ അഥീനാ തീയറ്ററില്‍ എത്തുന്ന ചിത്രയുടെയും മറ്റ് രണ്ട് ഗായകരുടെയും മുന്നില്‍ പാടുമ്പോള്‍ ഒരു ഗായകന്‍, അല്ലെങ്കില്‍ ഗായിക എന്ന നിലയില്‍ അതൊരു അപ്രതീക്ഷിത സൌഭാഗ്യം തന്നെയായിരിക്കും. ആര്‍ക്കെല്ലാമാണ് ആ സൌെഭാഗ്യം ലഭിക്കുക എന്നറിയാന്‍ ഇനിയും രണ്ട് റൌണ്ട് മത്സരങ്ങള്‍ കൂടി കഴിയേണ്ടിയിരിക്കുന്നു. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ ടീ.പി.നിഷാന്താണ് മത്സരങ്ങള്‍ക്ക് തുടക്കം മുതലേ വിധി നിര്‍ണയം നടത്തിക്കൊണ്ടിരിക്കുന്നത്.

മൂന്നാം റൌണ്ട് മത്സരമായ ഓള്‍ഡ് ഈസ് ഗോള്‍ഡ് മത്സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇനിയുള്ള രണ്ട് റൌണ്ട് മത്സരങ്ങളും ഗായകരെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകം തന്നെയായിരിക്കും.

ഓള്‍ഡ് ഈസ് ഗോള്‍ഡ് റൌണ്ടില്‍ ഈ ആഴ്ച്ച മാറ്റുരയ്ക്കാനെത്തുന്നത് മൂന്ന് പേരാണ്. തച്ചോളി ഒതേനന്‍ എന്ന ചിത്രത്തിനുവേണ്ടി ജാനകിയമ്മ പാടിയ 'അഞ്ചനക്കണ്ണെഴുതീ..ആലിലത്താലി ചാര്‍ത്തീ..' എന്ന പഴയകാല ഹിറ്റുമായാണ് ഡോണാ ട്രീസ ജോസഫ് എത്തുന്നത്. ഡോണയുടെ ഈ ഗാനം കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=66ളിഎൃളഖേ2ഥഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

വിഷുക്കണി എന്ന ചിത്രത്തിനുവേണ്ടി ജാനകിയമ്മ ആലപിച്ച 'മലര്‍ക്കൊടിപോലേ.. വര്‍ണ്ണത്തുടിപോലെ..' എന്ന മറ്റൊരു മനോഹര ഗാനവുമായാണ് ആരുഷി ജയ്മോന്‍ ഈ റൌണ്ടില്‍ മാറ്റുരക്കാനെത്തുന്നത്. ആരുഷിയുടെ ആലാപനം കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=്വമൌഷഋരമൃചഅഈ ലിങ്കില്‍ ക്ളിക് ചെയ്യുക.

ഹര്‍ഷബാഷ്പം എന്ന സിനിമക്ക് വേണ്ടി യേശുദാസ് ആലപിച്ച 'ആയിരം കാതം അകലെയാണെങ്കിലും' എന്നു തുടങ്ങുന്ന ഗാനം ആ!ലപിച്ചുകൊണ്ടാണ് സത്യനാരായണന്‍ ഈ റൌണ്ടില്‍ മത്സരിക്കാനെത്തുന്നത്. സത്യനാരായണന്റെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=്വമൌഷഋരമൃചഅവു://ംംം.്യീൌൌയല.രീാ/ംമരേവ?്=ഞഠ1ഉഹമസഥഛഠ4ഈ ലിങ്കില്‍ ക്ളിക് ചെയ്യുക.

അമ്പലപ്രാവ് എന്ന ചിത്രത്തിനു വേണ്ടി ജാനകിയമ്മ പാടിയ 'താനേ തിരിഞ്ഞും മറിഞ്ഞും' എന്ന ഗാനവുമായാണ് പ്രിയാ മനോജ് എത്തിയിരിക്കുന്നത്. പ്രിയയുടെ പാട്ട് കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=കആഢഅഹബ1കആണങഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

ഭാര്യമാര്‍ സൂക്ഷിക്കുക എന്ന് ചിത്രത്തിനു വേണ്ടി യേശുദാസ് ആലപിച്ച 'ചന്ദ്രികയിലലിയുന്നൂ ചന്ദ്രകാന്തം' എന്ന ഗാനവുമായെത്തിയിരിക്കുന്നത് സ്റീഫന്‍ മോനിപ്പള്ളിയാണ്. സ്റീഫന്റെ ഗാനം കേള്‍ക്കാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ദഢഗഛഏയൌുഃങംഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: ബാലാ സജീവ് കുമാര്‍