ക്രിസ്തുജയന്തി കോളജ് വാര്‍ഷികാഘോഷം
Monday, April 21, 2014 6:02 AM IST
ബാംഗളൂര്‍: ക്രിസ്തുജയന്തി കോളജില്‍ 14ാമത് കോളജ് ഡേ(സാമ്യാഗ്ദര്‍ശന്‍) ആഘോഷം വിവിധ പരിപാടികളോടെ നടന്നു. കര്‍ണാടക സംസ്ഥാന കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ബി.എല്‍.ഭാഗ്യലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ണാടക സംസ്ഥാന ഡിസെബിള്‍ഡ് കമ്മീഷണര്‍ കെ.എസ്.രാജണ്ണ, ക്രിസ്തുജയന്തി കോളജ് പ്രിന്‍സിപ്പല്‍ ഫാ.സെബാസ്റ്യന്‍ ടി.എ, സയന്‍സസ് വിഭാഗം ഡീന്‍ ഫാ.അഗസ്റിന്‍ ജോര്‍ജ്, ഫിനാന്‍ഷ്യന്‍ അഡ്മിനിസ്ട്രേറ്റര്‍ ആന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ സയന്‍സസ് ഹെഡ് ഫാ.ജോസ് പി.ജെ, ഫാ.ലിജോ തോമസ്, രാകേഷ് ജെറാര്‍ഡ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഫാ. സെബാസ്റ്യന്‍ ടി.എ. വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.