ജര്‍മനിയിലെ നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന
Wednesday, April 23, 2014 8:56 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ നികുതി വരുമാനം സര്‍വകാല റെക്കോഡ് ഭേദിച്ചു. ഭൂമി, ബിയര്‍, ആദായ നികുതികളുടെ വരവ് ഗണ്യമായി വര്‍ധിച്ചതാണ് ഇതിനു സഹായിച്ചതെന്ന് ധന മന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

55.36 ബില്യന്‍ യൂറോയാണ് മാര്‍ച്ചില്‍ ലഭിച്ച നികുതി വരുമാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേതിനെ അപേക്ഷിച്ച് 7.2 ശതമാനം വര്‍ധനയാണിത്.

സ്റേറ്റ് നികുതികളിലും വന്‍ വര്‍ധന രേഖപ്പെടുത്തി. ശരാശരി 22.7 ശതമാനം വര്‍ധനയാണ് ഓരോ സ്റ്റേറ്റിന്റെയും നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍