ഇന്ത്യന്‍ വംശജന്‍ സതീഷ് കോര്‍പ് വെര്‍ജീനിയ കോണ്‍ഗ്രസിലേക്ക്
Thursday, April 24, 2014 8:06 AM IST
വെര്‍ജീനിയ: മഹാരാഷട്രയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ സതീഷ് കോര്‍പ് വെര്‍ജീനിയ കോണ്‍ഗ്രസിലേക്ക് ഡെമോക്രാറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ജൂണ്‍ 10ന് നടക്കുന്ന പ്രിലിമിനറി ഡമോക്രാറ്റില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പിന്നെ വെര്‍ജീനിയ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം എളുപ്പമായിരിക്കുമെന്ന് കാപിറ്റന്‍ ഹൈറ്റ്സ് എന്‍ജിനിയറിംഗ് കോര്‍പറേഷന്റെ സ്ഥാപകനും പ്രമുഖ എന്‍ജിനിയറുമായ സതീഷ് അവകാശപ്പെട്ടു.

വെര്‍ജീനിയ ഡിബ്രികാറ്റ് എട്ടില്‍ നിന്നാണ് സതീഷ് മത്സരിക്കുന്നത്. ഇന്ത്യയില്‍ നിന്നും എന്‍ജിനിയറിംഗില്‍ ബിരുദമെടുത്തതിനുശേഷം ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ഭാര്യ ശീലൈവതിയും മൂന്നു മക്കളും ഉള്‍പ്പെടുന്നതാണ് സതീഷിന്റെ കുടുംബം. സമൂഹത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ക്കുമെന്ന സതീഷ് പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സതീഷിന്റെ വിജയത്തിനുവേണ്ടി. രംഗത്തെത്തിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍