ഗുഡ്ഗാവില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കന്‍ നയിക്കുന്ന ധ്യാനത്തിന് തുടക്കമായി
Saturday, June 28, 2014 9:34 AM IST
ന്യൂഡല്‍ഹി: ഗുഡ്ഗാവ് തിരുഹൃദയ ദേവാലയത്തില്‍ ഡല്‍ഹി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ഗുഡ്ഗാവ് യൂണിന്റെ ആഭിിമുഖ്യത്തില്‍ ജൂണ്‍ 28, 29 (ശനി, ഞായര്‍) തീയികളില്‍ നടത്തുന്ന ധ്യാനത്തിന് തുടക്കമായി.

ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാ. റോണി തോപ്പിലാന്‍, ഫരീദാബാദ് പ്രൊ വികാരി ജനറാള്‍ ഫാ. പോള്‍ മാടശേരി, ഫാ. ജിജു തുരുത്തിക്കര എന്നിവര്‍ പങ്കെടുത്തു. ഗുഡ്ഗാവ് മെഡിസിറ്റി ഹോസ്പിറ്റലിന് അടുത്തുള്ള കമ്യൂണിറ്റി സെന്ററിലാണ് ധ്യാനം. ഹുദ സിറ്റി മെട്രോ സ്റേഷനില്‍നിന്നും വാഹനസൌകര്യം ഉണ്ടായിരിക്കും.

29ന് (ഞായര്‍) രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9560015259, 9717584457, 9540294524, 9911494986, 8010670650.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്