ഷിനു ജേക്കബിന് യാത്രയയപ്പു നല്‍കുന്നു
Wednesday, July 2, 2014 6:36 AM IST
ന്യൂഡല്‍ഹി: ഫ്രന്റ്സ് ഓഫ് കുട്ടനാട് ഡല്‍ഹിയുടെ എക്സിക്യൂട്ടീവ് മെംബര്‍ ആയിരുന്ന ഷിനു ജേക്കബിന് യാത്രയയപ്പു നല്‍കുന്നു. ജോലി ആവശ്യാര്‍ഥം ഓസ്ട്രേലിയയിലെ കാന്‍ബറയിലേക്ക് യാത്രതിരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂലൈ രണ്ടിന് വൈകുന്നേരം ഏഴിന് 248 അ/1 ഞമാമ ങമൃസല ങൌിശൃസമ യില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അസോസിയേഷന്‍ പ്രസിഡന്റ് റെജി നെല്ലിക്കുന്നത്ത്, സെക്രട്ടറി എം.എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജോസ് കാപ്പില്‍ എന്നിവര്‍ പ്രസംഗിക്കും.

ചടങ്ങില്‍ ഫ്രന്റ്സ് ഓഫ് കുട്ടനാട് ഡല്‍ഹിയുടെ ഉപഹാരം ഷിനു ജേക്കബിന് നല്‍കും. സ്നേഹവിരുന്നോടെ പരിപാടി സമാപിക്കും.