റവ.ഡോ. സുരേഷ് പള്ളിവാതുക്കല്‍ ഇന്ത്യന്‍ കറന്റ്സ് ചീഫ് എഡിറ്റര്‍
Wednesday, July 9, 2014 8:09 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ കറന്റ്സ് വാരികയുടെ പുതിയ ചീഫ് എഡിറ്ററായി റവ.ഡോ. സുരേഷ് പള്ളിവാതുക്കല്‍ ചുമതലയേറ്റു. ഇന്ത്യന്‍ കറന്റസ് വാരികയുടെ 25-ാം വാര്‍ഷികത്തിലാണ് സുരേഷിന്റെ നിയമനം.

സിബിസിഐയുടെ മുഖപത്രമായിരുന്ന ഇന്ത്യന്‍ കറന്റ്സ് 1989 -ല്‍ ആണ് സ്ഥാപിതമായതാണ്. പരേതനായ ഫാ.ജോണ്‍ വള്ളമറ്റമായിരുന്നു സ്ഥാപക പത്രാധിപര്‍. ടാബ്ളോയിഡ് രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വാരിക 1998-ല്‍ കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തു ജ്യോതി പ്രോവിന്‍സിനുവേണ്ടി റവ.ഡോ.സേവ്യര്‍ വടക്കേക്കര ഏറ്റെടുക്കുകയായിരുന്നു.

ഭാരത സഭാതലത്തില്‍ നിന്നുള്ള മുഖ്യധാര മാധ്യമം എന്ന നിലയിലാണ് ഇന്ത്യന്‍ കറന്റ്സ് പ്രവര്‍ത്തിച്ചുവരുന്നത്. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളാണ് മാസികയുടെ വിഷയം.

ഡോ.സേവ്യര്‍ വടക്കേക്കര, റവ.ഡോ.ജേക്കബ് കണിയാറശേരിയില്‍ എന്നിവരായിരുന്നു മുന്‍ എഡിറ്റര്‍മാര്‍. റവ.ഡോ. സുരേഷ് പള്ളിവാതുക്കല്‍ മുന്‍ മാനേജിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വത്തിക്കാനിലെ ഉര്‍ബനിയാനം യൂണിവേഴ്സിറ്റിയില്‍ നിന്നും കൌമാരക്കാരിലെ ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ പള്ളിവാതുക്കല്‍ കുടുംബാംഗമാണ്.