ഡിഎംഎ - സിഐഎഫ് സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, July 14, 2014 6:36 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്റെയും (ഡിഎംഎ) സിറ്റിസണ്‍സ് ഇന്ത്യാ ഫൌണ്േടഷന്റെയും (സിഐഎഫ്) സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. ഡിഎംഎയുടെ കേന്ദ്രകമ്മിറ്റി ഓഫീസായ ആര്‍.കെ പുരം സെക്ടര്‍ 4ലെ സാംസ്കാരിക കേന്ദ്രമായിരുന്നു വേദി.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റീജിയണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച ക്യാമ്പ് ഉച്ചകഴിഞ്ഞ് ഒന്നിന് സമാപിച്ചു.

പാര്‍ലമെന്റ് അംഗം ശ്രീമതി ടീച്ചര്‍, ഡിഎംഎ പ്രസിഡന്റ് എ.ടി സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, സിഐഎഫ് മാനേജിംഗ് ട്രസ്റി ടി.കെ.എ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആര്‍ഷ ധര്‍മ്മ പ്രസിഡന്റ് കെ. മാധവന്‍ നായര്‍, എസ്എന്‍ഡിപി പ്രസിഡന്റ് ടി.കെ കുട്ടപ്പന്‍, എന്‍എസ്എസ് പ്രസിഡന്റ് എം.കെ.ജി പിള്ള, ബാബു പണിക്കര്‍, ഡിഎംഎ മുന്‍ വൈസ് പ്രസിഡന്റ് യു. രാധാകൃഷ്ണന്‍, ഡിഎംഎ മുന്‍ ജനറല്‍ സെക്രട്ടറിമാരായ സി.എല്‍ ആന്റണി, എസ്. ഉണ്ണികൃഷ്ണന്‍ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി റോട്ടറി ബ്ളഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പില്‍ ഡിഎംഎ യുടെ വിവിധ ഏരിയകളിലെ അംഗങ്ങള്‍ രക്തം ദാനം നല്‍കി.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി