യൂറോ കറന്‍സി കള്ളനോട്ടുകള്‍ പെരുകുന്നു
Monday, July 21, 2014 7:19 AM IST
ഫ്രാങ്ക്ഫര്‍ട്ട്: യൂറോ കറന്‍സി കള്ളനോട്ടുകളുടെ എണ്ണം പെരുകുന്നതായി ജര്‍മന്‍ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. യൂറോ കറന്‍സി സോണ്‍ രാജ്യങ്ങളിലും ജര്‍മനിയിലും ഏതാണ്ട ് ഒരേ വിധത്തിലാണ് യൂറോ കറന്‍സി കള്ളനോട്ടുകള്‍ പെരുകുന്നത്. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിക്കപ്പെട്ടത് 20, 50 യൂറോ നോട്ടുകളിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കള്ളനോട്ട് തടയാനായി നിലവിലുണ്ടായിരുന്ന 20, 50 യൂറോ നോട്ടുകള്‍ പുതിയതായി ഇറക്കിയതാണ്. എങ്കിലും ഈ കള്ള നോട്ട് പ്രചാരണം തടയാന്‍ ജര്‍മന്‍ റിസര്‍വ് ബാങ്കിനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും ഇതേവരെ സാധിച്ചിട്ടില്ല.

അതുകൊണ്ട് കള്ളനോട്ടകള്‍ തിരിച്ചറിയാന്‍ ഈ നോട്ടുകളുടെ സെക്യൂരിറ്റി മുദ്രയും വാട്ടര്‍ മാര്‍ക്കും കൂടുതല്‍ ശ്രദ്ധിക്കാന്‍ ജര്‍മന്‍ റിസര്‍വ് ബാങ്കും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു. ഓരോ കള്ള നോട്ടുകളുടെയും യൂറോ കറന്‍സി സോണിലെയും ജര്‍മനിയിലെയും പ്രചാരണം ഈ റിപ്പോര്‍ട്ടിനോടൊപ്പം കൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ കാണാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍