കെഎംസിസി ഇഫ്താര്‍ മീറ്റ് 2014
Tuesday, July 22, 2014 8:06 AM IST
ഖുന്‍ഫുദ: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഖുന്‍ഫുദയില്‍ നടത്തിയ സമൂഹ നോമ്പുതുറ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഖുന്‍ഫുദയിലെയും പരിസരങ്ങളിലെയും ഒട്ടുമിക്ക പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ഖുന്‍ഫുദയില്‍ ആദ്യമായാണ് ഇത്തരം ഒരു പരിപാടി നടത്തുന്നത്.

മജീദ് സിംല, ഫിറോസ് സലാഹി, അന്‍വര്‍ സാദത്ത്, അഷറഫ് കൊടുവള്ളി, അജ ജംഷിര്‍, സൈനുദ്ധീന്‍, സുല്ഫിന മടവൂര്‍, മോയിന്‍, സക്കറിയ,നിഷാദ് മാങ്കാവ്, അലി കാരാടി, അമീര്‍ പാലി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍