ഫിഫ 2014 ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
Tuesday, July 22, 2014 8:06 AM IST
റിയാദ്: റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്കയും റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും (റിഫ) ഷിഫ അല്‍ജസീറയും സംയുക്തമായി നടത്തിയ ഫിഫ 2014 ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റിയാദ് ലുലു അവന്യൂവില്‍ റിയാദിലെ പ്രമുഖ നേതാക്കളും ബിസിനസ് എക്സിക്യൂട്ടീവുകളും പങ്കെടുത്ത ചടങ്ങിലാണ് സമ്മാനദാനം നടന്നത്. റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷനായ പരിപാടി റിഫ രക്ഷാധികാരി ഷക്കീബ് കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നോര്‍ക്ക കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട്, മൊയ്തീന്‍ കോയ കല്ലമ്പാറ, ലുലു കൊമേഴ്സ്യല്‍ മാനേജര്‍ ഷഫീഖുറഹ്മാന്‍, സഫിയ ട്രാവല്‍സ് ഓവര്‍സീസ് എംഡി അബ്ദുള്‍ അസീസ് ആലിക്കല്‍, ആതിഫ് കൂട്ടായി, ഷഫ്സീര്‍ വേങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഒന്നാം സമ്മാനം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സ്പോണ്‍സര്‍ ചെയ്ത 42 ഇഞ്ച് എല്‍ഇഡി ടിവിക്ക് അര്‍ഹനായ കൊച്ചി സ്വദേശി സിറാജിന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊമേഴ്സ്യല്‍ മാനേജര്‍ ഷഫീഖുറഹ്മാന്‍ സമ്മാനിച്ചു. രണ്ടാം സമ്മാനമായ എബിസി കാര്‍ഗോ സ്പോണ്‍സര്‍ ചെയ്ത സ്വര്‍ണ നാണയം സമീറിന് എബിസി കാര്‍ഗോ മീഡിയ കണ്‍വീനര്‍ ആതിഫും മൂന്നാം സമ്മാനമായ സഫിയ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത വിമാന ടിക്കറ്റ് ഫയാസിന് സഫിയ ട്രാവല്‍സ് ഓവര്‍സീസ് എംഡി അബ്ദുള്‍ നാസര്‍ ആലിക്കലും സമ്മാനിച്ചു.

പ്രോല്‍സാഹന സമ്മാനങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് നല്‍കുന്ന ഉപഹാരം മുഹമ്മദ് അസ്ലമിന് നോര്‍ക്ക കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാടും ലുലു അവന്യുവിലെ ഡിസയര്‍ നല്‍കുന്ന പ്രോല്‍സാഹന സമ്മാനം ഫര്‍ഹത്തുള്ളഖാന് ഷിഫ അല്‍ജസീറ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷഫ്സീര്‍ വേങ്ങാട്ട്, ഹൈറൈസ് ഹോംസ് നല്‍കുന്ന സമ്മാനം ഹുസ്നി മുബാറക്കിന് ഹൈറൈസ് സൌദി മാര്‍ക്കറ്റിംഗ് മാനേജര്‍ കെ. മൊയ്തീന്‍ കോയ കല്ലമ്പാറയും വിതരണം ചെയ്തു. നാസര്‍ കാരന്തൂര്‍, ഉമ്മര്‍ മുക്കം, ദേവന്‍ റെയിന്‍ബോ, ഇസ്മായില്‍ കരോളം ഷംസു പൊന്നാനി, അബ്ദുള്‍ മജീദ് പയ്യന്നുര്‍, കബീര്‍ പട്ടാമ്പി, നാസര്‍ മൂച്ചിക്കല്‍ ബഷീര്‍ പറമ്പില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫോര്‍ക്ക ആക്ടിംഗ് ജനറല്‍ കണ്‍വീനര്‍ ജാബിര്‍ കാളികാവ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അലി ആലുവ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍