ഫൊക്കാനയില്‍ ഹാസ്യ വിസ്മയമായി ചിരിയരങ്ങ്
Tuesday, July 22, 2014 8:07 AM IST
ഷിക്കാഗോ: ഫൊക്കാനയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചിരിയരങ്ങ് അവിസ്മരണീയമായ ഫലിതങ്ങളുടെയും ചിന്തിപ്പിക്കുന്ന ഹാര്യങ്ങളുടെയും വെട്ടിക്കെട്ടായി മാറി.

ഹാസ്യത്തിന്റെ തമ്പുരാക്കന്മാര്‍ അരങ്ങു തകര്‍ത്തപ്പോള്‍ സദസില്‍ നിറഞ്ഞുനിന്ന ജനാവലി കാതടിപ്പിക്കുന്ന കരഘോഷങ്ങളോടെയാണ് കാഴ്ചക്കാര്‍ ദര്‍ശിച്ചത്.

ഫൊക്കാന ചിരിയരങ്ങിനുവേണ്ടിയുള്ള കമ്മിറ്റിയുടെ ചെയര്‍മാനും ഫലിതങ്ങളുടെ തോഴനുമായ വര്‍ഗീസ് പോത്താനിക്കാടിന്റെ അധ്യക്ഷതയില്‍ നടന്ന ഹാസ്യവിരുന്നില്‍ ഡോ. റോയി പി. തോമസ്, സതീഷ് ബാബു പയ്യന്നൂര്‍, നോവലിസ്റ് ബന്യാമിന്‍, ജയന്‍ മുതുങ്ങാട്ട്, ജോര്‍ജ് കള്ളിവയലില്‍, ഷിജി അലക്സ്, ടി.എസ് ചാക്കോ, പ്രഫ. തമ്പി മാത്യു തുടങ്ങിയവര്‍ ചിരിയുടെ മാലപ്പക്കങ്ങള്‍ക്ക് തിരികൊളുത്തി.

ഫൊക്കാനയില്‍ അരങ്ങേറ്റം നടത്തി ജോസ് വര്‍ഗീസ് പുന്നല പരിപാടിയുടെ മാസ്റര്‍ ഓഫ് സെറിമണിയായിരുന്നു.