പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്രാജുവേറ്റ്സിന് സ്വീകരണം നല്‍കി
Monday, July 28, 2014 7:15 AM IST
ഗാര്‍ലന്റ്: സണ്ണിവെയ്ല്‍, മസ്കിറ്റ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ജില്ലകളില്‍നിന്നും 2014 ഹൈസ്കൂള്‍ ഗ്രാജുവേറ്റുകളില്‍ ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവാസി മലയാളി ഫെഡറേഷന്‍ സ്വീകരണം നല്‍കി.

ജൂലൈ 27ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് ഗാര്‍ലന്റ് ഇന്ത്യ ഗാര്‍ഡന്‍സില്‍ പിഎംഎഫ് ഡാളസ് യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ കേരള സാഹിത്യ സമിതി സെക്രട്ടറിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കവിയും നിരൂപകനുമായ പി.പി ശ്രീധരനുണ്ണി മുഖ്യാതിഥിയായിരുന്നു.

സ്വീകരണ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിച്ചു. പി.പി ചെറിയാന്‍ (ഗ്ളോബല്‍ ട്രഷറര്‍), ഷാജി രാമപുരം (പബ്ളിക് റിലേഷന്‍# കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് മുഖ്യാതിഥി പി.പി ശ്രീധരനുണ്ണി ഹൈസ്കൂളില്‍നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ജോഷ്വ ജോര്‍ജ്, സ്റെഫി വിജു, ജോസഫ് ഫ്രാന്‍സിസ്, ജോയല്‍ ലൂക്കോസ്, സ്റെല്ല വിജു, അഞ്ചല കോശി എന്നിവര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി. സിജു വി. ജോര്‍ജ് സ്വാഗതവും രാജന്‍ മേപ്പുറം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍