കലാസംഗമമായി വചനദീപ്തി
Tuesday, July 29, 2014 7:21 AM IST
ബാംഗളൂര്‍: സീറോ മലബാര്‍ മിഷന്‍ യൂത്ത് അസോസിയേഷന്‍ ബാംഗളൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വചനദീപ്തി ആഘോഷം യുവജനതയുടെ കലാസംഗമമായി.

ക്രൈസ്റ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡയറക്ടര്‍ ഫാ. സജി കളപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു കോയിക്കര, റവ. ഡോ. തോമസ് കല്ലുകളം, കെ.പി. ചാക്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ജയിന്‍ ജോര്‍ജ് സ്വാഗതവും സെക്രട്ടറി ആല്‍വിന്‍ അലോഷ്യസ് നന്ദിയും പറഞ്ഞു. ബൈബിളില്‍ അധിഷ്ഠിതമായ ഏകാംഗ നാടകം, ജപമാല പ്രമേയമായ സംഘനൃത്തം, സംഘഗാനം, ബൈബിള്‍ ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ ആഘോഷത്തോടനുബന്ധിച്ചു നടന്നു. ബാംഗളൂരിലെ 30 ഇടവകകളില്‍ നിന്നുള്ള 1,500 ഓളം യുവതീയുവാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.