ജര്‍മന്‍ മൈഗ്രേഷന്‍ ഓഫീസിന്റെ പേരില്‍ ഇന്ത്യക്കാര്‍ക്ക് വ്യാജ ഫോണ്‍ കോള്‍
Tuesday, July 29, 2014 8:13 AM IST
ബര്‍ലിന്‍: ജര്‍മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസിന്റെ (ബിഎഎംഎഫ്) പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍ എത്തിയത് പ്രവാസികളെ ആശങ്കയിലാക്കി. ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൌരന്മാര്‍ കരുതിയിരിക്കാന്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി രംഗത്തുവന്നു.

ഇത്തരത്തില്‍ പണം ആവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ വന്നാല്‍ വിവരം ഉടനെ ഇന്ത്യന്‍ എംബസിയില്‍ അറിയിക്കണമെന്ന് എംബസി നിര്‍ദേശിച്ചു. അറിയിക്കേണ്ട വിലാസം ശിളീ.യൌലൃഴലൃ@യമാള.യൌിറ.റല.

0911-943-6390 എന്ന ഫോണ്‍ നമ്പറില്‍ നിന്നാണ് ഭീഷണി ഉയരുന്നത്.

നിശ്ചിത തുക പിഴയടച്ചില്ലെങ്കില്‍ ജര്‍മനിയില്‍നിന്ന് നാടുകടത്തുമെന്ന് ഇത്തരം ഫോണ്‍ കോളുകളില്‍ പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍