ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ ഒരുക്കി ഈദ് ഇന്‍ ദുബായ്
Tuesday, July 29, 2014 8:13 AM IST
ദുബായ്: ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന കേന്ദ്രത്തിന്റെ സഹകരണത്തോടെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഈദ് ഇന്‍ ദുബായ് ആകാശത്ത് വര്‍ണവിസ്മയമൊരുക്കി കാണികളെ ആവേശഭരിതരാക്കി.

വൈകിട്ട് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റിട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്റ് നടത്തിയ കരിമരുന്ന് പ്രയോഗം ആകാശത്ത് വര്‍ണപൂക്കള്‍ വിരിയിച്ചു.

ദുബായ് ക്രീക്കിലെ അല്‍സീഫ് സ്ട്രീറ്റില്‍ നടന്ന പരിപാടിയില്‍ പ്രമുഖ നൃത്ത സംവിധായകരുടെ നേതൃത്വത്തിലുള്ള കലാപ്രകടനവും നടന്നു. പരിപാടികള്‍ കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. ആകാശവിസ്മയങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും സന്ദര്‍ശകര്‍ മത്സരിച്ചു.

യുഎഇയിലെ വിവിധ പാര്‍ക്കുകളും ബീച്ചുകളും സന്ദര്‍ശകരെ കൊണ്ട് വീര്‍പ്പുമുട്ടി. മിക്കയിടത്തും പെരുന്നാളിനോടനുബന്ധിച്ച് വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടെങ്കിലും ട്രാഫിക് പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം കുറെയൊക്കെ പരിഹരിക്കാനായി.