കെപിഎസി നാടകം ബാംഗളൂരില്‍
Wednesday, July 30, 2014 8:33 AM IST
ബാംഗളൂര്‍: കെപിഎസിയുടെ 59-ാമത് നാടകം 'നീലക്കുയില്‍' ബാംഗളൂരിലെ രണ്ട് സ്റേജുകളില്‍ അവതരിപ്പിക്കുന്നു. ബാംഗളൂര്‍ കേരള സമാജം അള്‍സൂര്‍ സോണിന്റെയും കൈരളി കലാസമിതിയുടേയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് രണ്ടിന് വാമനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തില്‍ ആദ്യ ഷോ അരങ്ങേറും. പാസുകള്‍ക്കു കൈരളി കലാസമിതിയുമായി ബന്ധപ്പെടുക. ഫോണ്‍: 9845439090, 9845691596.

ഓഗസ്റ്റ് മൂന്നിന് ബെല്‍ കലാക്ഷേത്ര ഓഡിറ്റോറിയത്തിലാണ് രണ്ടാമത്തെ ഷോ. കേരള സമാജം പീനിയ, മല്ലേശ്വരം സോണുകളുടേയും ബെല്‍മയുടേയും സംയുക്താഭിമുഖ്യത്തിലാണ് ഷോ അരങ്ങേറുന്നത്. വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങില്‍ നീലക്കുയില്‍ എന്ന സിനിമയില്‍ ഗാനമാലപിച്ച കോഴിക്കോട് പുഷ്പയെ ആദരിക്കും.

പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ബെല്‍മ സെക്രട്ടറി അശോക് കുമാര്‍ കേരള സമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവര്‍ക്കു കൈമാറി നിര്‍വഹിച്ചു. ബെല്‍മ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള സമാജം മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ സി.കെ. പത്മനാഭന്‍, കണ്‍വീനര്‍ ശ്രീകുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, കള്‍ച്ചറല്‍ സെക്രട്ടറി സതീഷ് കുമാര്‍, പി. ദിവാകരന്‍, പി.ജെ. തോമസ്, പി.ജെ. രമേഷ് കുമാര്‍, രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പാസുകള്‍ക്ക് വിളിക്കുക: 8123153376, 9900030808.