ഡാര്വിന് (ഓസ്ട്രേലിയ): ഡാര്വിന് മലയാളി അസോസിയേഷന് (ഡിഎംഎ) 2014-15 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജൂലൈ 26ന് (ശനി) വൈകുന്നേരം ആറിന് ലിയോണ്‍സ് കമ്യൂണിറ്റി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ബേബി ഏബ്രഹാം, വൈസ് പ്രസിഡന്റ് രാജേഷ് നായര്‍, സെക്രട്ടറി ലാല്‍ ജോസ്, ജോ. സെക്രട്ടറി നീതി അശോക്, ട്രഷറര്‍ ഡിജോ സെബാസ്റ്യന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അസോസിയേഷന് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പുതിയ ഭാരവാഹികളായി സാലസ് ഏബ്രഹാം (പ്രസിഡന്റ്), ജിസ് പി. ചെറിയാന് (വൈസ് പ്രസിഡന്റ്), ഡിജോ സെബാസ്റ്യന്‍ (സെക്രട്ടറി), ബിബിന്‍ മാത്യു പാഴൂര്‍ (ജോ. സെക്രട്ടറി), ലിജോ തോമസ് (ട്രഷറര്‍), ടോമി ജേക്കബ് (പിആര്‍ഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജെന്നി സന്തോഷ്, പുഷ്പ ബിജു, അരുണ്‍ കാരപ്പിള്ളി, ഷിജു സ്കറിയ, ജിജോ ജോസഫ്, സജീഷ് പോള്‍, ബിനോ ജോര്‍ജ്, ടോജോ തോമസ്, ജോണി തോമസ്, ബിനു മാത്യു എന്നിവരേയും തെരഞ്ഞെടുത്തു.
ലീഗല്‍ അഡ്വൈസറായി ബിനോയി ഫിലിപ്പിനെയും വെബ് അഡ്മിനിസ്ട്രേറ്ററായി നോഗി അഗസ്റിനെയും കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി സജീഷ് പോളിനെയും സ്പോര്‍ട്സ് കമ്മിറ്റി കോഓര്‍ഡിനേറ്ററായി ഷിജു സ്കറിയായേയും തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: ടോമി ജോര്‍ജ്