ഒമാനില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു
Thursday, July 31, 2014 6:33 AM IST
മസ്ക്കറ്റ്: ഹൈമയില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ ഉം അല്‍ സമായും എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുടുംബങ്ങളിലെ ഏഴു സ്വദേശികള്‍ തല്‍ക്ഷണം മരിച്ചു. 16 വയസുകാരിയെ ഗുരുതര പരിക്കുകളോടെ നിസ്വാ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ നിസാന്‍ മാക്സിമ കാറും മറ്റൊരു വാഹനവുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ യഥാക്രമം സീബില്‍ നിന്നും മുസന്നയില്‍ നിന്നുമുള്ളതായിരുന്നു.

ക്ഷീണിതരായിരിക്കുമ്പോള്‍ ഡ്രൈവിംഗ് ഒഴിവാക്കുവാനും വേഗപരിധി കര്‍ശനമായി പാലിക്കുവാനും റോയല്‍ ഒമാന്‍ പോലീസ് ട്രാഫിക് വിഭാഗം ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം