പരി. കന്യാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍
Thursday, July 31, 2014 8:47 AM IST
മെല്‍ബണ്‍: ക്നാനായ കാത്തലിക് മിഷന്റെയും ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയയുടെയും സംയുക്താഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വാര്‍ഗാരോഹണ തിരുനാള്‍ സമുചിതമായി ആഘോഷിക്കുന്നു.

ഓഗസ്റ് 10ന് (ഞായര്‍) വൈകുന്നേരം നാലിന് മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ഫാ. തോമസ് കൂമ്പുക്കന്‍ തിരുനാള്‍ സന്ദേശം നല്‍കും.

മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം നിര്‍വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, ആഘോഷമായ മെഴുകുതിരി പ്രദക്ഷിണം, ചെണ്ടമേളം, ബാന്‍ഡ്മേളം, കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ തിരുനാളിന് മാറ്റുകൂട്ടും.

സജി കണ്ണപറുത്ത്, ടോമി നിരപ്പേല്‍, ജോ സൈമന്‍ ഉറവക്കുഴി, സുനു സൈമന്‍ ഉറവക്കുഴി, ജോബിന്‍ മാണി എന്നിവരാണ് തിരുനാളിന്റെ പ്രസുദേന്തിമാര്‍.

പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് എല്ലാ വിശ്വാസികളേയും ഫോക്കനാര്‍ പള്ളിയിലേക്ക് മെല്‍ബണ്‍ മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, അസോസിയേഷന്‍ പ്രസിഡന്റ് ബിജിമോന്‍ തോമസ്, സെക്രട്ടറി സോളമന്‍ ജോര്‍ജ് എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍