ഷിക്കാഗോ നോര്‍ത്ത് ലെയ്ക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ഗ്രൌണ്ട് ബ്രേക്കിംഗ് നടത്തി
Thursday, July 31, 2014 8:51 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പുതുക്കിപ്പണിയുന്നതിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ഗ്രൌണ്ട് ബ്രേക്കിംഗ് ഇടവകയുടെ കാവല്‍പിതാവ് പരിശുദ്ധ മോര്‍ പത്രോസ് ശ്ളീഹായുടെ ഓര്‍മപെരുന്നാളിനൊടനുബന്ധിച്ച് ഇടവക മെത്രാപോലീത്ത എല്‍ദോ മോര്‍ തീത്തോസ് തിരുമനസും വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോര്‍ എപ്പിസ്കോപ്പായും ചേര്‍ന്ന് നിര്‍വഹിച്ചു.

അമേരിക്കന്‍ ആര്‍ച്ച്ഡയോസിസിലെ പ്രമുഖദേവാലങ്ങളില്‍ ഒന്നായ ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയം പുതുക്കിപണിയുകയെന്നത് ഇടവകാംഗങ്ങളുടേയും വികാരി തേലപ്പിള്ളില്‍ സക്കറിയ കോര്‍എപ്പിസ്കോപ്പായുടേയും ഒരു ചിരകാലാഭിലാഷമായിരുന്നു. ഇതിനുവേണ്ടി അച്ചനും ഇടവകാംഗങ്ങളും കഴിഞ്ഞ ഒരു വര്‍ഷമായി പ്രയത്നിച്ചുവരൂന്നു. മനോഹരമായ ഒരു ദേവാലയത്തിന്റെ പ്ളാനിന്റെ അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുന്നു. പള്ളിയുടെ പണി ഈ വരുന്ന ഓഗസ്റില്‍ തുടങ്ങുകയും ദൈവേഷ്ടമായാല്‍ അടുത്തവര്‍ഷത്തെ ഇടവകപെരുന്നാളിനോടനുബന്ധിച്ച് പുതുക്കിപണിത പള്ളിയുടെ കൂദാശ നിര്‍വഹിക്കുവാനുമാണ് പ്രത്യാശിക്കുന്നതെന്ന് വികാരി തേലപ്പിള്ളില്‍ സക്കറിയ കോര്‍എപ്പിസ്കോപ്പാ അറിയിച്ചു.

ഭദ്രാസനത്തിലെ ആദ്യകാല ഇടവകയായ ഈ പള്ളിയെ കഴിഞ്ഞ 33 വര്‍ഷമായി മുന്നില്‍നിന്നു നയിക്കുന്ന ഇടവകയുടെ വികാരി തേലപ്പിള്ളില്‍ സക്കറിയ കോര്‍എപ്പിസ്കോപ്പായുടൊപ്പം ചേര്‍ന്ന് ഇടവകമുഴുവനും ഒത്തൊരുമിച്ച് പ്രവത്തിക്കണമെന്നും ഈ ഇടവക ഭദ്രാസനത്തിന്റെ എല്ലാവിധമായ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ പ്രത്യേകം

ശ്ളാഘിക്കുകയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലവിധമായ ഭാവുകങ്ങളും നേരുന്നുവെന്നും തിരുമനസുകൊണ്ട് കല്‍പ്പിച്ചു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം