ന്യൂനപക്ഷ സഹായം: പുസ്തകം പ്രകാശനം ചെയ്തു
Thursday, July 31, 2014 8:58 AM IST
ബാംഗളൂര്‍: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കു നല്‍കിവരുന്ന സഹായങ്ങളുടെ വിവരങ്ങളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പുത്തൂര്‍ രൂപത ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് നിര്‍വഹിച്ചു.

ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന കമ്മിറ്റിയാണ് പുസ്തകം തയാറാക്കിയത്.

കര്‍ണാടക സര്‍ക്കാര്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനു നല്‍കിവരുന്ന സഹായങ്ങള്‍ക്കു ബിഷപ്പ് നന്ദി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടൈറ്റസ് തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫിലിപ്പ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.