ന്യൂഡല്‍ഹി: ജനസംസ്കൃതിയുടെ ഇരുപത്തിയഞ്ചാമത് സഫ്ദര്‍ ഹാഷ്മി നാടകോത്സവം ഓഗസ്റ് മൂന്ന്, 31 തീയതികളില്‍ നടക്കും. ആസാദ് ഭവനിലുള്ള ഐസിസിആര്‍ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം അരങ്ങേറുന്നത്.
മൂന്നിന് രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്ന നാടകങ്ങളായ വെയ്റ്റിംഗ് ഷെഡ്, കുഞ്ഞിരാമന്, ഓക്സി കാര്‍ഡ് പ്ളസ്, വെല്‍വെറ്റ് തറയിലെ ട്യൂലിപ്പ് പൂക്കള്‍, നാഗമണ്ഡല, രണ്ടാം ജന്മം, മണ്ടന്‍ പാപ്പി, ഒറ്റ്, നാടകശാല, മതിലുകള്‍ക്കപ്പുറത്ത്, നാട്ടിലെ പാട്ട് എന്നിവയാണ് മുതിര്‍ന്നവര്‍ക്കായുള്ള നാടകങ്ങള്‍.
31ന് രാവിലെ എട്ടു മുതല്‍ ബഷീറും കഥാപാത്രങ്ങളും, കാളിയന്, അ+ഭയം= അഭയം, തത്തമരം, സൈറ, കണ്ണുണ്ടായാല്‍ പോര കാണണം, നിറം മങ്ങുന്ന ബാല്യങ്ങള്‍, ബൊമ്മന ഹല്ലിയിലെ കിന്നര യോഗി, ചക്കായണം, കുന്തം പോയാല്‍ കുടത്തിലും തപ്പണം, സ്മാരക പൂരം, കുറുക്കന്, അന്നിന്ന്,,, ഇന്നാളെ... നാളിന്ന് എന്നിവയണ് കുട്ടികള്‍ക്കായുള്ള നാടകങ്ങള്‍.