ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ സാന്‍ഫ്രാന്‍സിസ്കോയില്‍
Tuesday, August 12, 2014 5:24 AM IST
കാലിഫോര്‍ണിയ: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നടത്തുന്നു. ഓഗസ്റ് 15, 16, 17 തിയതികളില്‍ (വെള്ളി, ശനി, ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രത്യേക ദൈവവചനപ്രഘോഷണങ്ങളും പ്രാര്‍ഥനകളും ആരാധനയും നടക്കുക. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ സീറോ മലബാര്‍ ഇടവക സംഘടിപ്പിക്കുന്ന പ്രസ്തുത വചനപ്രഘോഷണം ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ പ്രാര്‍ഥനാ ഗ്രൂപ്പാണ് നയിക്കുന്നത്.

ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ ഇടവക വികാരി ഫാ.റോയി ജേക്കബ് കാലായില്‍, ഫാദര്‍ ജോസ് ഇല്ലിക്കുന്നുംപുറത്ത്, ജെയിസ് കൊട്ടാരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; ഫോണ്‍ 408.689.7375, ഇമെയില്‍ ൃലൃേലമ@്യൃീാമഹമയമൃളെ.ീൃഴ.

അററൃല: ഇവമയീ ഇീഹഹലഴല, ജലൃളീൃാശിഴ അൃ ഠവലമലൃേ, 25555 ഒലുലൃശമി ആഹ്റ, ഒമ്യംമൃറ, ഇഅ 94545.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം