ബിജെപി നേതാവ് രാം മാധവിന് ജോണ്‍ എഫ് കെന്നഡി എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Thursday, August 14, 2014 4:39 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സെപ്റ്റംബര്‍ 27 മുതല്‍ 30 വരെയുള്ള അമേരിക്കന്‍ പര്യടനത്തിന്റെ വിശദാംശങ്ങള്‍ സംസാരിക്കാനും ആചരിത്ര സംഭവത്തിന്റെ മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടി അമേരിക്കയിലെ വിവിധ ഇന്ത്യന്‍ സംഘടനകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനു വേണ്ടി എത്തിയ ബിജെപി നേതാവ് രാംമാധവിനെ ഓവര്‍സീസ് ഫ്രണ്ട് സ് ഓഫ് ബിജെപിയുടെ പ്രസിഡന്റ് ചന്ദ്രകാന്ത്പട്ടേല്‍, മുന്‍ പ്രസിഡന്റ് ഡോ പ്രസാദ്, കോര്‍ഡിനേറ്റര്‍ ലാല്‍ജി ഗോസ്വാമി, ന്യൂയോര്‍ക്ക് കോര്‍ഡിനേറ്റര്‍ ശിവദാസന്‍ നായര്‍, തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച അരവിന്ദ് മോദിനി, ഡോ ജയശ്രീനായര്‍, വിലാസ് റെഡഡി എന്നിവരുടെനേതൃത്വത്തില്‍ ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

ഞായറാഴ്ച രാവിലെ ഒമ്പതിന് എത്തിയ അദ്ദേഹം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 12 മുതല്‍ അഞ്ചു വരെ വിവിധസംഘടനാ നേതാക്കളുമായി കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, അംബാസിഡര്‍, ഡോ ഭരത് ബാരേ, ചന്ദ്രകാന്ത് പട്ടേല്‍, ഡോ. മഹേഷ് ദേശായ് എന്നിവരുടെനേതൃത്വത്തില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് 13 നു രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം